ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൂത്രാശയ അണുബാധ നിരുപദ്രവകാരിയാണെന്നും, ധാരാളം വെള്ളം കുടിച്ചാൽ മാറുമെന്നും കരുതുന്നവരുണ്ട്. പക്ഷെ ദീർഘകാലത്തോളം മൂത്രാശയ അണുബാധ നീണ്ടുനിൽക്കുന്നതോ, ഇടയ്ക്കിടെ വന്ന് പോകുന്നതോ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും, ഇത് വൃക്കയിലെ കാൻസറിന് പോലും കാരണമാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്ത്രീകളിലാണ് മൂത്രാശയ അണുബാധ ഒരു സ്ഥിരം ആരോഗ്യ പ്രശ്‌നമായി കൂടുതലായി കാണപ്പെടുന്നത്. അൽപ്പം ആശങ്കപ്പെടുത്തുന്ന വാർത്തയാണെങ്കിലും, കൃത്യമായ ചികിത്സയിലൂടെ ഈ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും.

ഒരുപാട് കാലത്തിനിടെ ഒരിക്കൽ മൂത്രാശയ അണുബാധ വരുന്നതിനെ ഭയക്കേണ്ടതില്ല. പക്ഷെ വർഷത്തിൽ മൂന്നിലധികം തവണ വരെ മൂത്രാശയ അണുബാധയുണ്ടാകുന്നുവെങ്കിൽ തീർച്ചയായും വിദഗ്ധ ചികിത്സ ആവശ്യമാണ്. ആവർത്തിച്ചുള്ള അണുബാധ വൃക്കകൾക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. കാലക്രമേണ പല വൃക്കരോഗങ്ങൾക്കും, വൃക്കയിലെ കാൻസറിന് പോലും ഇത് വഴിതെളിക്കുന്നു.

സ്ത്രീകളുടെ ശരീരഘടനയിലെ പ്രത്യേകതകൾ കാരണവും മൂത്രാശയ അണുബാധ കൂടുതലായി കാണപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമോൺ വ്യത്യാനം, ശുചിത്വക്കുറവ്, മൂത്രനാളിയിൽ അസാധാരണമായുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവ സ്ഥിരമായുള്ള മൂത്രാശയ അണുബാധയ്ക്ക് കാരണമാകാറുണ്ട്. ആന്റിബയോട്ടികുകളും, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും കൃത്യമായി ഉപയോഗിക്കുന്നതിലൂടെ എളുപ്പത്തിൽ സുഖപ്പെടുന്ന അസുഖമാണ് മൂത്രാശയ അണുബാധ. എന്നാൽ കൃത്യമായി ചികിത്സിക്കാതിരുന്നാൽ മൂത്രാശയത്തെ ബാധിച്ചിരിക്കുന്ന അണുബാധ വൃക്കയിലേക്കും പടരുകയും സ്ഥിതി വഷളാവുകയും ചെയ്യുന്നു. അണുബാധകൾ ശരീരത്തിലെ കലകളെ നശിപ്പിക്കുക മാത്രമല്ല, കോശവ്യവസ്ഥയെ താളം തെറ്റിച്ച് കാൻസറിലേക്കും നയിക്കുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.