കൊവിഡ് വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് ആറ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ കേസുകള്‍ ആശങ്കാജനകമായി കൂടി വരുന്ന സാഹചര്യത്തില്‍ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിനേഷന്‍ ലഭ്യതയെക്കുറിച്ചുള്ള ആശങ്കയും ശക്തമാണ്. ഇതൊഴിവാക്കാനാണ് വാക്‌സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.

കൊവിഡ് വാക്‌സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കേണ്ടതാണ്.

സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കൊവിന്‍ വെബ്‌സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തേണ്ടതാണ്.

വാക്‌സിനേഷന്‍ സെഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.

അതാത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ കൊവിഷീല്‍ഡിന്റേയും കൊവാക്‌സിന്റേയും ലഭ്യതയനുസരിച്ച് ആസൂത്രണം ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.

45 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേയും രണ്ടാമത്തേയും കൊവിഡ് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ

കാട്ടുചെടി എന്ന് കരുതി പറിച്ചെറിയരുത്; മില്ലി ഗ്രാമിന് വില 6000 വരെ: മുറികൂടിപച്ചയുടെ ഉപയോഗം ഇത്…

പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച്‌ തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും ചെയ്യും.

സംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗ ബാധയും

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ നേരത്തെ ഉണ്ടായ ആശങ്കകള്‍ക്ക് ഒടുവില്‍ വ്യക്തത വരുത്തി.ഇതുവരെ 17 പേര്‍ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരമുെട മരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആദ്യം കണക്കുകളില്‍ രണ്ട് മരണങ്ങളേ മാത്രം സ്ഥിരീകരിച്ചതായിരുന്നെങ്കിലും, പ്രാഥമിക കണക്കുകളില്‍

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.

കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.