വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ കരുതല്‍ സ്വീകരിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ജനപ്രിയ സമൂഹമാധ്യമമായ വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായി തുടരുന്നു. ഇത്തരം തട്ടിപ്പുകള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാർ കൈക്കലാക്കുകയും, ആള്‍മാറാട്ടം നടത്തി സാമ്ബത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്ക് സാമ്ബത്തിക നഷ്ടത്തിനും മാനഹാനിക്കും സൈബർ ഭീഷണിക്കും കാരണമാകുകയും ചെയ്യുന്നു.

തട്ടിപ്പുകാർ സാധാരണക്കാരുടെ വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അവരുടെ ഫോണ്‍കളിലോ, ലാപ്ടോപ്പുകളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു. ഈ സമയം രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്ബറിലേക്ക് OTP സന്ദേശം അയയ്ക്കപ്പെടുന്നു. തുടർന്ന് തട്ടിപ്പുകാർ തന്നെ ഫോണ്‍ വിളിച്ച്‌ വിശ്വാസം നേടിയെടുക്കുകയും, SMS വഴി ലഭിക്കുന്ന OTP കൈക്കലാക്കുകയും ചെയ്യുന്നു. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലുള്ളത്.

പലപ്പോഴും സാധാരണക്കാർക്ക് അവരുടെ WhatsApp അക്കൗണ്ട് ഹാക്ക് ചെയ്തതായി ഉടൻ മനസ്സിലാവാറില്ല. തട്ടിപ്പുകാർ ഫോണ്‍ നമ്ബറും WhatsApp അക്കൗണ്ടിന്റെയും നിയന്ത്രണം സ്വന്തമാക്കിയാല്‍ അക്കൗണ്ട് ലോഗ്‌ഔട്ട് ആകുകയും, പ്രശ്നം പരിഹരിക്കാനുള്ള ആദ്യ ശ്രമമായി ഇര WhatsApp ഡിലീറ്റ് ചെയ്ത് വീണ്ടും ഇൻസ്റ്റാള്‍ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെ OTP തെറ്റായി പലവട്ടം നല്‍കുന്നതിനാല്‍ WhatsApp സുരക്ഷാ സംവിധാനം OTP ജനറേറ്റ് ചെയ്യുന്നത് 12 മുതല്‍ 24 മണിക്കൂർ വരെ തടഞ്ഞുവെയ്ക്കും. ഈ സമയത്ത് സ്വന്തം WhatsApp അക്കൗണ്ടില്‍ പ്രവേശിക്കാൻ കഴിയില്ല.

ഈ ഇടവേളയില്‍ തട്ടിപ്പുകാർ ഇരയുടെ WhatsApp അക്കൗണ്ടില്‍ ആള്‍മാറാട്ടം നടത്തി സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ച്‌ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യും. കൂടാതെ, പുതിയ തട്ടിപ്പുകള്‍ക്കായി APK ലിങ്കുകളും മറ്റു ദോഷകരമായ ഫയലുകളും അയക്കാറുണ്ട്.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ

ജല വിതരണം മുടങ്ങും

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പമ്പിങ് ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 30), നാളെ (ഡിസംബർ 31) കല്ലുപാടി, കാരിയമ്പാടി ടാങ്കുകളിൽ നിന്നുള്ള ജല വിതരണം താത്കാലികമായി മുടങ്ങും. Facebook Twitter WhatsApp

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.