കാട്ടുചെടി എന്ന് കരുതി പറിച്ചെറിയരുത്; മില്ലി ഗ്രാമിന് വില 6000 വരെ: മുറികൂടിപച്ചയുടെ ഉപയോഗം ഇത്…

പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച്‌ തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും ചെയ്യും. അന്ന് കാലത്തൊന്നും ആരും ആശുപത്രികളില്‍ അധികം പോകാറില്ല. ഏതാണ് ആ ഇലയെന്ന് നിങ്ങള്‍ക്കറിയാമോ? അതാണ് മുറികൂടിപ്പച്ച. സ്ട്രോബലാന്തസ് ആള്‍ട്ടർനേറ്റ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

മുറികൂടിപ്പച്ചയിലടങ്ങിയിരിക്കുന്ന ‘ലൂപ്പിയോള്‍’ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ‘ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ് ജവഹർലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാർഡനിലെ സെന്റർ ഒഫ് എക്സലൻസ് ഫൈറ്റോ കെമിക്കല്‍ നാനോ ടെക്നോളജിയിലെ ഗവേഷകർ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശ്രേഷ്ഠ പദ്ധതി വഴി മുറിവുണക്കുന്ന ‘പാഡ്’ വികസിപ്പിച്ചു.

പാഡിലെ നേർത്ത നാനോ ഫൈബർ പാളി വേഗത്തില്‍ മുറിവുണക്കും. ഇതില്‍ ആക്ടിയോസിഡും ആന്റിബയോട്ടിക്കായ നിയോമൈസിൻ സള്‍ഫേറ്റും അടങ്ങിയിട്ടുണ്ട്. ദുർഗന്ധമില്ലാതാക്കുകയും സൂക്ഷ്മാണുക്കളുടെ വളർച്ച തടയുകയും ചെയ്യും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.

മുറികൂടിപ്പച്ചയില്‍ വലിയ തോതില്‍ കാണുന്ന ‘ആക്ടിയോസിഡ്’ സംയുക്തത്തിന് രാജ്യാന്തര വിപണിയില്‍ മില്ലിഗ്രാമിന് 4500 മുതല്‍ 6000 രൂപ വരെയാണ് വില. പാഡിന് പേറ്റന്റ് നേടാൻ ശ്രമം തുടങ്ങിയതായി ഗവേഷകരായ ഡോ.വി.ഗായത്രി,ഡോ.എസ്.അജികുമാരൻ നായർ,ഡോ.ബി.സാബുലാല്‍,നീരജ്.എസ്.രാജ്,ഡോ.വി. അരുണാചലനം എന്നിവരറിയിച്ചു.

‘മെസ്സി എന്നേക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല’: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന്

ഉണക്കമുന്തിരി ശരീരത്തിലുണ്ടാക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്നോ?

ഉണക്കമുന്തിരി പോഷകഗുണങ്ങളാല്‍ പേരുകേട്ടതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി പ്രകൃതിദത്ത മധുരം നിറഞ്ഞതുമാണ്. അയണ്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍

വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു! ബുക്ക് ചെയ്ത ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം; നിയമ നിർമ്മാണത്തിന് ഡിജിസിഎ

ദില്ലി: ഇന്ത്യൻ വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന നിയമ നിർമ്മാണത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) നീക്കം. വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം നിർണായക മാറ്റം വരുത്തിക്കൊണ്ടുള്ള നിർണായക നിയമ

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ന്യൂഡൽഹി: കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ( എസ്‌ഐആര്‍ ) ഇന്ന് തുടക്കം. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു.

തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ​ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശരദാ സദനത്തിൽ അർച്ചനേന്ദ്ര (26)

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.