മകനോടൊപ്പം നഗ്നത പ്രദര്‍ശിപ്പിച്ചു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്ത നടിക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ച് കോടതി. മകന്റെ ഏഴാം പിറന്നാളോടനുബന്ധിച്ചാണ് നടി ഇത്തരത്തിലൊരു സാഹസത്തിനു മുതിര്‍ന്നത്.
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ”അക്കുവാപെം പോളൂ” എന്നറിയപ്പെടുന്ന റോസ്മോണ്ട് ബ്രൗണ്‍ എന്ന നടിയാണ് 2020 ജൂണില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
അശ്ലീല ചിത്രപ്രദര്‍ശനം, ഗാര്‍ഹിക പീഢനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍, യുഎസ് പോപ്പ് സ്റ്റാറായ കാര്‍ഡി ബിയടക്കമുള്ള ചില പ്രമുഖര്‍ കോടതിയുടെ ശിക്ഷാനടപടിയെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.