ബത്തേരിയിൽ പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാരക്കണ്ടി സ്വദേശികളായ ഫെബിൻ (15),മുരളി (16),അജ്മൽ (14) എന്നിവർക്കാണ് പരിക്ക്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.അപകടത്തിൽ ഷെഡ്ഡിലെ ഒരുഭാഗം തകർന്നിട്ടുണ്ട്.സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നു.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ