വെങ്ങപ്പള്ളി: വയനാട് ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി കോമേഴ്‌സ് വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വെങ്ങപ്പള്ളി പഞ്ചായത്ത് കുറിഞ്ഞിമ്മല്‍ തറവാട്ടിലെ അപര്‍ണയ്ക്ക് ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം സെക്രട്ടറി മഞ്ജു രാംകുമാര്‍ നല്‍കി. ചടങ്ങില്‍ പി.ജി ആനന്ദ് കുമാര്‍,കെ.ശ്രീനിവാസന്‍, വി.കെ ശിവദാസ്, കെ. വേണുഗോപാല്‍, പ്രതീഷ് കുമാര്‍,ആര്‍.ആര്‍ ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ