ഓക്സിജനുമായി വലിയ ടാങ്കർ; ആശുപത്രി ഭിത്തി പൊളിച്ച് വഴി; കാത്തത് നൂറോളം ജീവൻ

ഓക്സിജൻ കിട്ടാതെ ഡൽഹിയിൽ രോഗികൾ മരിച്ച സംഭവം രാജ്യത്ത് വൻ നടുക്കമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ നൂറോളം പേരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ തയാറായ സംഭവമാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. ഡൽഹിയിലെ സരോജ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതരാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തന്നെ പൊളിച്ച് രോഗികൾക്ക് ഓക്സിജൻ എത്തിച്ചത്. ഇന്നലെയായിരുന്നു സംഭവം.

സംഭവം ഇങ്ങനെ: ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയിൽ ഓക്സിജൻ തീരാറായത്. ഈ സമയം ഗുരുതരാവസ്ഥയിലുള്ള രോഗികളും ആശുപത്രിയിൽ ഉണ്ടായിരുന്നു. ആശുപത്രി അധികൃതരുടെ ഇടപെടലിൽ വലിയ ടാങ്കറിൽ അടിയന്തരമായി ഓക്സിജൻ എത്തിച്ചു. പക്ഷേ ആ ടാങ്കർ ആശുപത്രിയിൽ ഓക്സിജൻ ശേഖരിക്കുന്ന സ്ഥലത്തേക്ക് എത്തിക്കാൻ കഴിയുമായിരുന്നില്ല. ഇതോടെ വീണ്ടും പ്രതിസന്ധിയായി. സരോജ ആശുപത്രി ഉടമ പങ്കജ് ചൗളയും സ്ഥലത്തെത്തി.

പ്രതിസന്ധി രോഗികളെ അറിയിച്ചപ്പോൾ 34 പേർ ഡിസ്ചാർജ് വാങ്ങി. പക്ഷേ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ വന്നു. സ്വന്തം നിലയ്ക്ക് ഓക്സിജൻ എത്തിക്കാനും രോഗികളുടെ ബന്ധുക്കൾക്ക് ആയില്ല. പ്രതിസന്ധി രൂക്ഷമായതോടെ അധികൃതർ തീരുമാനം എടുത്തു. ആശുപത്രി കെട്ടിടത്തിന്റെ ഭാഗം പൊളിക്കുക. ടാങ്കറിന് പ്രവേശിക്കാൻ ഇടമുണ്ടാക്കുക. ഭിത്തിപൊ ളിക്കാൻ എടുക്കുന്ന സമയവും പ്രശ്നമായി. അതിന് മുൻപ് അവശേഷിക്കുന്ന ഓക്സിജൻ തീരുമോ എന്ന ഭയവും ഉണ്ടായി. എന്നാൽ കോര്‍പറേഷന്‍ മേയറും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് അതിവേഗം കെട്ടിടത്തിന്റെ ഭിത്തി പൊളിച്ച് ടാങ്കർ അകത്തുകയറ്റി. ഈ സമയം കിട്ടുന്നിടത്തുനിന്നൊക്കെ ഓക്സിജൻ കരുതലായി എത്തിക്കുകയും ചെയ്തു. ധീരമായ ഈ നടപടി കോവിഡ് പ്രതിരോധരംഗത്തുതന്നെ വലിയ കരുത്താവുകയാണ്.

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍

ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം

നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു

തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന, രാജ്യം തണുത്ത് വിറക്കുമെന്ന് മുന്നറിയിപ്പ്

ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71%

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് കല്യാണി പ്രിയദര്‍ശന്റെ ‘ലോക’

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖറിറെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക

മൊതക്കരയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.

മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.