കോവിഡ് ബാധിച്ച് ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ മൂന്ന് മരണം.

തലശ്ശേരി- ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ കോവിഡ് പിടിപെട്ട് മൂന്ന് പേര്‍ മരിച്ചു. ന്യൂമാഹി ടൗണില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ പുതിയ കമ്മ വീട്ടില്‍ റാബിയാസിലാണ് മൂന്ന് മരണങ്ങള്‍ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (അപ്പു-52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി ഫൗസിയയുടെ ഭര്‍ത്താവ് പുതുവാച്ചേരി ബഷീറും (ചേറ്റംകുന്ന്-65) വ്യാഴാഴ്ച രാവിലെ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ മരിച്ചു.

ആരിഫയുടെ മറ്റൊരു സഹോദരി പി.കെ.വി. ഫാസില ഈ മാസം 22 ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.ഇവര്‍ക്ക് പുറമെ ഈ വീട്ടിലെ മറ്റ് രണ്ട് പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള പോസിറ്റീവായ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നെഗറ്റീവായിട്ടുണ്ട്.

വടകര ആനച്ചിന്റവിട മഹമ്മൂദിന്റെയും ന്യൂമാഹിയിലെ പി.കെ.വി. റാബിയുടെയും മകളാണ് ആരിഫ. ഭര്‍ത്താവ്: ഇ.വി. മുഹമ്മദ് ഇക്ബാല്‍ (കണ്ണൂര്‍). മക്കള്‍: അസീറ, ഫിദ. മരുമക്കള്‍: അസീബ് (വടകര), റിസ്വാന്‍ (ചെന്നൈ). സഹോദരങ്ങള്‍: അസീസ്, ഷഫീക്, സാദിഖ്, ഫൗസിയ, താഹിറ, പരേതയായ ഫാസില.
മരിച്ച പുതുവാച്ചേരി ബഷീറിന്റെ ഭാര്യ ഫൗസിയ. മകള്‍: സുമയ്യ.
മരുമകന്‍: യാസര്‍ (ലുലു ഗ്രൂപ്പ്, ഒമാന്‍).
ഇരുവരുടെയും ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്നു.

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്

മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ

ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 നകം സി.ഡി.പി.ഒ ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍, പീച്ചംകോട്

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം

ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.