കൊല്ലം: നടി അമ്ബിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടന്‍ ആദിത്യന്‍റെ അറസ്റ്റ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. ആദിത്യന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ തുടര്‍ന്നാണ് ആദിത്യന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു വച്ചത്. ആദിത്യന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എ.സി.പിക്കുമാണ് അമ്ബിളി ദേവി പരാതി നല്‍കിയത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തപ്പെട്ട് അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ആദിത്യന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തിരുന്നു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച