ദില്ലി: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു. മെയ് 14ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്.

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു.
ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ,