ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കേരളാ ഹൈക്കോടതി. നിരക്ക് കുറച്ച് ഉത്തരവിറക്കിയെന്ന് അറിയിച്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു.
അതേസമയം സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച കോടതി ഇത് വളരെ ഗൗരവകരമായ വിഷയമാണെന്ന് നിരീക്ഷിച്ചു.
ഒരു രോഗിയില്‍ നിന്ന് ഓരോ ദിവസവും രണ്ട് പിപിഇ കിറ്റിന്റെ പണം വരെ വാങ്ങുന്നതായും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തില്‍ ഓരോരുത്തരില്‍ നിന്നും ഓരോ കാരണം പറഞ്ഞ് പണം വാങ്ങരുത്.
സര്‍ക്കാരിന്റെ ഇക്കാര്യത്തിലുളള ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. ഈ വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഒരു നയം കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു.

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള