മേപ്പാടി 10, ബത്തേരി 9, കണിയാമ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി അഞ്ചുവീതം, മൂപ്പൈനാട്, തവിഞ്ഞാല്‍ 4 വീതം, വെള്ളമുണ്ട, മുട്ടില്‍, അമ്പലവയല്‍ മൂന്ന് വീതം, കല്‍പ്പറ്റ, മീനങ്ങാടി, പനമരം, രണ്ടുവീതം, കോട്ടത്തറ, നെന്മേനി, പൂതാടി, പൊഴുതന, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും രണ്ട് കണ്ണൂര്‍ സ്വദേശികളും തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 233 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള