കാവുംമന്ദം: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണക്കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി. പ്രസിഡന്റ് ഷമീം പാറക്കണ്ടി, ജിന്‍സി സണ്ണി ശാന്തി അനില്‍, സനല്‍രാജ്, സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വൊളണ്ടിയര്‍ ഗ്രൂപ്പ്.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ