ആലുവ: കൊറോണക്കാലം ചാകരയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അരങ്ങുവാഴുന്നു. ’താങ്കളുടെ ബിസിനസില്‍ പങ്കാളിയാകാന്‍ എനിക്ക് താല്പര്യമുണ്ട്. അതിന് പണം മുടക്കാന്‍ ഞാന്‍ തയ്യാറുമാണ്.’ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഏതെങ്കിലും വിദേശ സുഹൃത്ത് ഇത്തരത്തില്‍ മെസേജ് അയച്ചാല്‍ സൂക്ഷിക്കുക. അന്വേഷണമില്ലാതെ പിറകെ പോയല്‍ പണം പോകുമെന്ന് ഉറപ്പാണെന്ന് പൊലീസ് പറയുന്നു.കൊവിഡ്ക്കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് ഇത്തരം മുന്നറിയിപ്പ് നല്‍കുന്നത്.
ഒാണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ മുഖമാണിത്. റൂറല്‍ ജില്ലയില്‍ നിന്നു മാത്രം വ്യത്യസ്ത കേസുകളിലായി സംഘം അടിച്ചുമാറ്റിയത് ഒന്നരക്കോടിയിലേറെ രൂപയാണ്. നിങ്ങളുടെ പ്രൊഫൈലിനെ പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയുമാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. പെരുമാറ്റത്തിലും ബിസിനസ്സിലും ആകൃഷ്ടരായതുകൊണ്ടാണ് പണം മുടക്കാന്‍ തയാറാകുന്നതെന്ന് പറയുന്നതോടെ ആളുകള്‍ ചിതിയില്‍ വീഴും. പിന്നീട് ബിസിനസ് പങ്കാളിയാകുന്നതിനായി കുറച്ച് പണവും ഒന്നു രണ്ടു സമ്മാനവും അയക്കുന്നുവെന്ന സന്ദേശമെത്തും.
പണമുള്‍പ്പടെയുള്ള സാധന സാമഗ്രികള്‍ പായ്ക്ക് ചെയ്യുന്നതിന്റെയും അയക്കുന്നതിന്റെയും കൊറിയര്‍ വിവരങ്ങളും ഫോട്ടോകളും വീഡിയോകളും അവര്‍ നല്‍കും. അടുത്ത ഘട്ടം ഇന്ത്യയില്‍ നിന്നായിരിക്കും വിളികള്‍ വരുന്നത്. സമ്മാനങ്ങളെല്ലാം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയിട്ടുണ്ടെന്നും വിലാസം വെരിഫൈ ചെയ്യാനാണെന്നു പറഞ്ഞ് കൊറിയര്‍ കമ്ബനി വിളിക്കുന്നതോടെ തട്ടിപ്പിന്റെ രണ്ടാം ഘട്ടമായി. സമ്മാനം വീട്ടിലെത്തുന്നതിനുള്ള ഫീസ് അടയ്ക്കാനാവശ്യപ്പെടും. കൊറിയര്‍ കമ്ബനിയുടെ ക്ലിയറന്‍സ് ഫീസ്, കസ്റ്റംസ് പിടിച്ചതിനാല്‍ പിഴ, ആര്.ബി.ഐ.യുടെ പിഴ ഇങ്ങനെ വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് വിവിധ അക്കൗണ്ടുകളിലായി ലക്ഷങ്ങള്‍ വാങ്ങിക്കും. മാത്രവുമല്ല അനധികൃത വിദേശ കറന്‍സിയുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമുള്ള ഭീഷണിയുമുണ്ടാകും. ഒടുവിലാണ് തട്ടിപ്പാണെന്ന് ബോദ്ധ്യമാകുന്നത്.
സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ തട്ടിപ്പിനിരയാകുന്നുണ്ട്. വിദ്യാസമ്ബന്നരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും യുവതീ യുവാക്കളും തുടങ്ങി പ്രായഭേദമന്യേ ഇരകളുണ്ട്. പലരും നാണക്കേടുകൊണ്ട് പുറത്ത് പറയുന്നില്ല. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം
സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്