കൊവിഡ് ബാധിതനെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച അശ്വിനെയും രേഖയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയുടെ ആരോഗ്യനില മനസിലാക്കി അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച യുവാക്കളെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംഭവത്തെ വളച്ചൊടിച്ച മാധ്യമങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. പുന്നപ്രയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കൊവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ ആണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാ ക്കുന്നത്. അങ്ങനെ ഉയര്‍ന്നു പ്രവര്‍ത്തിച്ച യുവതീ യുവാക്കളെ ഈ ഘട്ടത്തില്‍ അഭിന്ദിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.

രാജ്യം നേരിടുന്ന ഗുരുതര സാഹചര്യം അറിയാവുന്നവരാണ് നമ്മള്‍. ഈ മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മ്മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കുക എന്നതാണ് സമൂഹത്തിന്‍റെ ഉത്തരവാദിത്തം. അതിനിടയില്‍ ശ്മശാനത്തില്‍ തിരക്ക്, ഓക്സിജന്‍ കിട്ടുന്നില്ല, മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണം- മുഖ്യമന്ത്രി വ്യക്തമാക്കി.

ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ് അശ്വിൻ കുഞ്ഞുമോന്‍. രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്. രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ്. ഡൊമിസിലറി കേയർ സെന്ററിൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും. അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്. ആംബുലൻസ് എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു. അതുവരെ കാത്തുനിൽക്കാതെ ബൈക്കിൽ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലെത്തിച്ചത്.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

എംഎൽഎ ഫണ്ട് അനുവദിച്ചു.

ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാൽ ജിഎച്ച്എസ്എസിലെ പാചകപ്പുര നിർമാണ പ്രവൃത്തിക്ക് 3,47,000 രൂപയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പൊതുസ്റ്റേജിൽ ഉൾപ്പെടുന്ന ലൈബ്രറി കെട്ടിട നിർമാണ പ്രവർത്തിക്കായി 49,62,000

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്. പനമരം ബ്ലോക്ക് പഞ്ചായത്ത്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ കൊക്രാമൂല ഭാഗത്ത് നാളെ(ജൂലൈ 18) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.