സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ സ്‌കൂള്‍ സി.ബി.എസ്.ഇ. അഫിലിയേഷന്‍ ലഭിച്ചിട്ടുള്ളതാണോ എന്ന് www.cbseaff.nic.in വെബ്‌സൈറ്റില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നോ ഉറപ്പ് വരുത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അഫിലിയേഷന്‍ ലഭിക്കാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുപ്പിക്കില്ലെന്ന് സി.ബി.എസ്.ഇ. അറിയിച്ചിട്ടുണ്ട്.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ