മീനങ്ങാടി: മീനങ്ങാടി ക്ഷീരസംഘത്തിൽ2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെ പാലളന്ന കർഷകർക്ക് ലിറ്ററിന് 1രൂപ 30 പൈസ പ്രകാരം 68 ലക്ഷത്തോളം രൂപ അധിക വിലയായി നൽകും.2019/20 വർഷത്തിൽ 12 ലക്ഷത്തോളം രൂപ പ്രോത്സാഹന വില നൽകിയതിന് പുറമെ ആണിത്.കൂടാതെ 2020 ജൂലൈ 1 മുതൽ ജൂലൈ 31 വരെ കർഷകർ സംഘത്തിൽ അളന്ന പാലിന് 1രൂപ 50 പൈസ പ്രകാരം പ്രോത്സാഹന വിലയായും നൽകുന്നുണ്ട്. അധിക വിലയുടെ വിതരണോദ്ഘാടനം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈജി കെ.എം നിർവഹിച്ചു.സംഘം പ്രസിഡന്റ് എ. വിനോദ്,സെക്രട്ടറി കെ.ബി മാത്യു, പി.ടി ഉലഹന്നാൻ എന്നിവർ സംസാരിച്ചു.

പേടിക്കേണ്ടത് സിബില്‍ സ്കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍
സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.