18-44 വരെയുള്ള പ്രായപരിധിയിലെ ഗുരുതര അസുഖങ്ങൾ ഉള്ളവർക്ക് വാക്സിനേഷന് മുൻഗണന : മുഖ്യമന്ത്രി.

തിരുവനന്തപുരം : 18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവർക്കുള്ള വാക്​സിനേഷൻ എത്രയും ​പെ​ട്ടെന്ന്​ ആരംഭിക്കുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ.

ഈ പ്രായപരിധിയിലെ മറ്റ്​ മുൻഗണനാവിഭാഗങ്ങളിലും ഓരോന്നിലും എത്ര പേരു​ണ്ട്​ എന്ന്​ കണക്കാക്കി ഇവർക്ക്​ വാക്​സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാനം വിലകൊടുത്തുവാങ്ങിയ വാക്​സിനിൽ നിന്നാണ്​ 18 വയസ്സ്​​ കഴിഞ്ഞവർക്കുള്ളത്​​ നൽകുക.
ഇക്കാര്യത്തിൽ നിരവധി മുൻഗണനകളും ആവശ്യമായി വരുന്നുണ്ട്. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നേരിടുന്ന പ്രശ്നം.

തിക്കും തിരക്കും ഇല്ലാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശവകുപ്പും ആരോഗ്യവകുപ്പും കൂട്ടായി ശ്രദ്ധിക്കണം. ​പോലീസ് സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. 18 നും 45 നും ഇടയിലുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും.

45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്രസർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസ്സിനുമുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ട്​ ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് ലഭിക്കണം. കോവിഡ് തരംഗത്തി​ന്റെ നിലവിലെ വ്യാപനവേഗത്തിന്റെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചുനിർത്താൻ 45 വയസ്സിന്​ മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.

അതുകൊണ്ടുതന്നെ കേരളത്തിനർഹമായ വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടു​ണ്ടെന്നും ഇക്കാര്യത്തിൽ നിരവധിതവണ ഔദ്യോഗികമായിത്തന്നെ കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടിട്ടു​ണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയർലൈൻ ജീവനക്കാർക്ക്​ ആരാണ്​ വാക്​സിൻ നൽകേണ്ടത്​ എന്നത്​ സംബന്ധിച്ച്​ വ്യക്തത വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ചോദ്യത്തിന്​ മറുപടിയായി പ്രതികരിച്ചു.

സംസ്ഥാനത്തിന്​ കേ​ന്ദ്രവിഹിതമായി 1,84,070 ഡോസ്​ വാക്​സിൻ കൂടി ഉടൻ ലഭിച്ചേക്കുമെന്നാണ്​ പ്രതീക്ഷ. വിവിധ സംസ്ഥാനങ്ങൾക്കായി അനുവദിച്ച ഒമ്പത്​ ലക്ഷം ഡോസ്​ വാക്​സിനിലാണ്​​ കേരളത്തിനും വിഹിതമുള്ളത്​. രണ്ടാം ഡോസുകാർക്ക്​ മുൻഗണന നൽകിയുള്ള വാക്​സിൻ വിതരണവും പുരോഗമിക്കുകയാണ്​. 61,92,903 ഒന്നാം ഡോസും 18,49,301 രണ്ടാം ഡോസുമടക്കം 80,42,204 ഡോസ്​ വാക്​സിനാണ്​ കേരളത്തിൽ ഇതുവരെ വിതരണം ചെയ്​തത്​. ​സംസ്ഥാന ജനസംഖ്യയുടെ 17.45 ശതമാനം പേർ​ ഇതുവരെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പെടുത്തു.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയുടെ നിർമാണത്തിലാണ് പരിശീലനം.

പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി മന്ത്രി കേളു പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിൽ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പ്രദേശത്ത് കുടിവെള്ള പദ്ധതികൾ, കിണർ നിർമാണം,

കായിക-വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിലെ വിദ്യാർത്ഥികൾ മുന്നേറുന്നു: മന്ത്രി ഒ ആർ കേളു.

ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും കായിക-വിദ്യാഭ്യാസ മേഖലകളിൽ മുന്നേറുകയാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും കേരള

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.

വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട്, ചെങ്ങലേരികുന്ന്, തരുവണ ടൗൺ ഭാഗങ്ങളിൽ നാളെ (ജൂലൈ 8) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.