30 മില്യൻ കാഴ്ചക്കാർ; ഹിറ്റ് ആയി ‘അ‍‍ഡാർ ലവ്’ ഹിന്ദി പതിപ്പ്; താരമായി നൂറിന്.

ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് യുട്യൂബിലെത്തിയ മലയാളചിത്രം ഒരു അഡാർ ലവ് വൻ ഹിറ്റ്. ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്ന പേരിലാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയിരിക്കുന്നത്.
പതിനൊന്ന് ദിവസം കൊണ്ട് 30 മില്യൻ കാഴ്ചക്കാരെയാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്.

ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫിനും കയ്യടികൾ നിറയുകയാണ്. കമന്റ് ബോക്സിൽ നൂറിനുള്ള അഭിനന്ദനപ്രവാഹങ്ങള്‍ നിറയുകയാണ്. ചിത്രത്തിൽ ഗാഥ എന്ന കഥാപാത്രത്തെയാണ് നൂറിൻ അവതരിപ്പിച്ചിരിക്കുന്നത്.

വിസഗാര്‍ എന്ന ഹിന്ദി യുട്യൂബ് ചാനലിലൂടെയാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തിരിക്കുന്നത്. റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഫെരീഫ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കായിക-വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിലെ വിദ്യാർത്ഥികൾ മുന്നേറുന്നു: മന്ത്രി ഒ ആർ കേളു.

ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും കായിക-വിദ്യാഭ്യാസ മേഖലകളിൽ മുന്നേറുകയാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും കേരള

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.

വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട്, ചെങ്ങലേരികുന്ന്, തരുവണ ടൗൺ ഭാഗങ്ങളിൽ നാളെ (ജൂലൈ 8) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

മെലിഞ്ഞവർക്ക് പ്രമേഹം വരില്ലേ? പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം ഒഴിവാക്കാമോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രമേഹം ഏറ്റവും സാധാരണവും എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണ്. പ്രമേഹത്തെക്കുറിച്ചുളള മിഥ്യാധാരണകള്‍ ഒട്ടനവധിയാണ്. ഇത്തരത്തിലുളള മിഥ്യാ ധാരണകള്‍ രോഗ നിര്‍ണയം വൈകിപ്പിക്കുകയോ സങ്കീര്‍ണതകള്‍ വഷളാക്കുകയോ ചെയ്‌തേക്കാം. പ്രമേഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് അറിയാം. പഞ്ചസാര കഴിക്കുന്നത്

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.