കോവിഡ് രോഗികള്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സ്നേഹ സദ്യയൊരുക്കി യൂത്ത് ലീഗ്

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും തരിയോട് കോവിഡ് കണ്‍ട്രോള്‍ റൂം, വാര്‍ റൂം, ഹെല്‍പ്പ് ഡസ്ക്ക് ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ സ്നേഹ ഭക്ഷണമൊരുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എം പി ഹഫീസലി, ബഷീര്‍ പുള്ളാട്ട്, കെ എസ് സിദ്ധീഖ്, കെ ഖാലിദ്, എ കെ മുബഷിര്‍, കെ പി ഷബീറലി, സലീം വാക്കട, കെ ടി മുജീബ്, പി ഷമീര്‍, എം പി ഷംസുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നുണ്ട്. മരുന്ന് വിതരണം, ഭക്ഷണക്കിറ്റ് വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അവശ്യ വസ്തുക്കള്‍ എത്തിക്കല്‍, വാഹന സേവനങ്ങള്‍ തുടങ്ങിയവ ഒട്ടേറെ പേര്‍ക്ക് ആശ്വാസകരമാവുന്നുണ്ട്.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.