മാനന്തവാടി:വേവ്‌സിന്റെയും ജ്യോതിര്‍ഗമയയുടെയും നേതൃത്വത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.രക്തം ദാനം ചെയ്ത് വേയ്വ്‌സ് ചെയര്‍മാന്‍ കെ.എം.ഷിനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. വേവ്‌സ് കണ്‍വീനര്‍ സലീം കൂളിവയല്‍ അധ്യക്ഷനായിരുന്നു.ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനിജ മെറിന്‍,പിആര്‍ഒ ജസ്റ്റിന്‍,സിബി മാത്യു, മുസ്തഫ പാണ്ടിക്കടവ്,എബിന്‍ പി.ഏലിയാസ്,അമല്‍ കുര്യന്‍,ജിജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658