അഴിമതിയിൽ മുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്നാ വശ്യപ്പെട്ട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തിയ എസ്.പി ഓഫീസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് കിരാതമായി തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് അഞ്ചുകുന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി അഞ്ചുകുന്ന് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് സിനോ പാറക്കാലായിൽ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുസ്തഫ ഏറമ്പയിൽ, മണ്ഡലം പ്രസിഡന്റ് സാലി ഇമിനാണ്ടി, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ വി ജെ ആന്റണി, ഒ എം ജോർജ്, റോബിൻ ഇലവുങ്കൽ, മനാഫ് ഉപ്പി, ബിബിൻ ജോൺസൻ എന്നിവർ നേതൃത്വം നൽകി.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും