തിരുവോണ ദിവസം സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ തുറക്കില്ല. മാത്രമല്ല ബെവ് ക്യൂ വില്‍പ്പനശാലകള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇനിമുതല്‍ ബെവ് ക്യൂ ആപ് വഴി മദ്യം വാങ്ങാനുള്ള ഔട്ട്ലെറ്റുകള്‍ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഇതുവഴി പിന്‍കോഡ് മാറ്റുന്നതിനും സാധിക്കും. ഇത് സംബന്ധിച്ച മാറ്റങ്ങള്‍ നിലവില്‍ വന്നതായി ഫെയര്‍ കോഡ് അറിയിച്ചിട്ടുണ്ട്. അതേസമയം ആപ് വഴി മദ്യം ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഓണം പ്രമാണിച്ചാണ് പ്രവര്‍ത്തന സമയത്തിലും സമയ പരിധിയിലും ഇളവുകള്‍ കൊണ്ടുവന്നത് . Bev-Q aap വഴി മദ്യം ബുക്ക് ചെയ്യാനുള്ള സമയപരിധി 3 ദിവസമായിരുന്നു. ഇനി ബുക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ മദ്യം വാങ്ങാം. ബെവ് ക്യൂ, കൺസ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളുടെ സമയപരിധി 9 മണി മുതല്‍ 7 വരെയാക്കിയിട്ടുണ്ട്. എന്നാല്‍ ബാറുകളുടെ സമായപരിധിയില്‍ മാറ്റമില്ല അത് 9 മുതല്‍ 5 വരെ തുടരും.

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.