നൂറു ദിവസം നൂറ് പദ്ധതികള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി

നൂറു ദിവസത്തെ പ്രത്യേക കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റുകൾ വിതരണംചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. “മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലും ഉണ്ടായിരുന്നു എന്നാണ് സങ്കൽപ്പം. അത്തരം കാലം ഇനിയും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലം ഉണ്ടാക്കിയെടുക്കണമെങ്കിൽ ആത്മാർഥമായ പരിശ്രമം വേണം”, പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പറഞ്ഞു.*

മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നും പലിശയുടെ കാര്യത്തിൽ ഇളവ് നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണസമ്മാനമായി നൂറുദിവസം നൂറ് പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, അത് സമയബന്ധിതമായി നടപ്പാക്കും എന്ന ഉറപ്പുകൂടിയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

*പ്രധാന പ്രഖ്യാപനങ്ങൾ*

🔹സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൂറ് രൂപ വീതം വർധിപ്പിക്കും. പെൻഷൻ മാസം തോറും വിതരണം ചെയ്യും.
🔹നൂറു ദിവസത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും
ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയർത്തും
🔹പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.
🔹നൂറു ദിവസങ്ങളിൽ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും
🔹സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാർ സ്കൂളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പുതിയ കെട്ടിടങ്ങൾ നിർമിക്കും. 250 പുതിയ സ്കൂൾകെട്ടിടങ്ങളുടെ പണി ആരംഭിക്കും.
എൽപി സ്കൂളുകൾ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റും.
🔹അഞ്ചു ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പുകൾ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂർത്തികരിക്കും.11400 ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ തുറക്കും. കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങും.കോളേജ് ഹയർ സെക്കൻഡറി മേഖലകളിൽ ആയിരം പുതിയ തസ്തികകൾ സൃഷ്ടിക്കും.15000 നവസംരംഭങ്ങളിലൂടെ അമ്പതിനായിരം പേർക്ക് കാർഷികേതര മേഖലകളിൽ തൊഴിൽ നൽകും 5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും.189 പൊതുമരാമത്ത് റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുക്കും 158 കിമി കെഎസ്ടിപി റോഡുകൾ, 21 പാലങ്ങൾ എന്നിവയും ഉത്ഘാടനം ചെയ്യും 41 കിഫ്ബി പദ്ധതികൾ നവംബറിനകം ഉദ്ഘാടനം ചെയ്യും ഒന്നരലക്ഷം പേർക്ക് കുടിവെള്ള കണക്ഷൺ
പത്ത് സ്പോർട്സ് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും ശബരിമലയിൽ 23 കോടിയുടെ മൂന്ന് പദ്ധതികൾ,15 പോലീസ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യും. 15 സൈബർ സ്റ്റേഷനുകളും തുടങ്ങും കയറുൽപാദനത്തിൽ 50 ശതമാനം വർധന കൈവരിക്കും മത്സ്യഫെഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കും,നിലയ്ക്കലിൽ കുടിവെള്ള പദ്ധതി ആരംഭിക്കും

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി

ബിന്ദുവിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മന്‍

കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്, 2 പേര്‍ ഐസിയുവിൽ തുടരുന്നു.

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്

പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു; സിപിഎം ഏരിയ സെക്രട്ടറി അടക്കം 20 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ്

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *