നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്, 2 പേര്‍ ഐസിയുവിൽ തുടരുന്നു.

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയുവിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. അതേസമയം, മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവരുടെ സംസ്കാര ചടങ്ങുകൾ ആരോ​ഗ്യവകുപ്പ് തടഞ്ഞിരുന്നു.

പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൂനൈ ഐസിഎംആര്‍-ബാറ്റ്സ് ടീം പാലക്കാട് എത്തി സാമ്പിളുകള്‍ ശേഖരിച്ചു. എന്‍സിഡിസി ടീമും എത്തി ചര്‍ച്ച നടത്തി.

മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പള്ളിക്കുന്ന് – വെണ്ണിയോട് റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം – ടി.സിദ്ധിഖ് എം.എൽ എ

കോട്ടത്തറ: പളളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം എംഎൽഎ എന്ന നിലയിൽ നൽകിയ നിവേദനങ്ങളും അപേക്ഷകളും സംസ്ഥാന സർക്കാർ അവഗണി ക്കുകയാണെന്ന് ടി.സിദ്ദീഖ് എം എൽ എ പറഞ്ഞു.ഇത് സംബന്ധിച്ച് റോഡ്

ജല വിതരണം മുടങ്ങും

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ ഗൂഡലായി പമ്പ് ഹൗസിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഒക്ടോബർ 24) ഗൂഢാലയ്ക്കുന്ന്, കൈരളി നഗര്‍, ഗൂഡലായി, ഗ്യാസ് ഏജൻസി ഭാഗം, ബ്ലോക്ക് ഓഫീസ് ഭാഗം, കച്ചേരിക്കുന്ന്, ചന്ത, റാട്ടക്കൊല്ലി, പുല്‍പ്പാറ,

വിദ്യാഭ്യാസ അവാർഡ് വിതരണം 28ന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും പ്രശംസാപത്രവും വിതരണം ചെയ്യുന്നു. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാര്‍ഡ് നൽകുന്നത്.

ഹോമിയോ ഫാർമസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി, ഡിസ്പെൻസറി, പ്രോജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗ്രേഡ് II – ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എൻ.സി.പി (നേഴ്സ് കം ഫർമസി), സിസിപി (സർട്ടിഫിക്കറ്റ്

സ്കൂളുകൾക്കും ക്ലബ്ബുകൾക്കും ധനസഹായം

ജില്ലയിലെ സർക്കാർ സ്കൂളുകൾക്കും അംഗീകൃത കായിക ക്ലബ്ബുകൾക്കും സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് കായിക-യുവജനകാര്യ വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരി ഉത്സവം ഒക്ടോബർ 30 വ്യാഴം

തിരുനെല്ലി : തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ ശേഖരിച്ച് നെൽക്കതിർ കറ്റകളാക്കി പ്രതേക ചടങ്ങായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.