ഓണത്തോടനുബന്ധിച്ച് അപ്പപ്പാറ പ്രദേശത്തെ നിർധനരായ കുടുംബത്തിൽപ്പെട്ട 25 കുടുംബങ്ങൾക്ക് അപ്പപ്പാറ ഹെൽപ്പിംഗ് ഹാൻഡ്സ് വാട്സ് ആപ്പ് കൂട്ടായ്മ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.കൂടാതെ പ്രദേശത്തെ തിരഞ്ഞെടുത്ത രണ്ട് വിധവകളുടെ കുടുംബത്തിന് ഓണക്കോടിയും ഒരു കുടുംബത്തിന് മരുന്നും വിതരണം ചെയ്തു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ