ആഗസ്റ്റ് 26 ന് ശേഷം മീനങ്ങാടി ജബല്‍ പ്ലാസ ഹോട്ടല്‍, സഫാ റിംഗ് വര്‍ക്ക്സ് എന്നീ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. സ്ഥാപനങ്ങളിലെ 2 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാപനം aസന്ദര്‍ശിച്ചവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്നും,ആശാ പ്രവര്‍ത്തകരെയോ, ആരോഗ്യ പ്രവര്‍ത്തകരെയോ, വാര്‍ഡ് മെമ്പര്‍മാരെയോ, വിവരമറിയിക്കണമെന്നും, എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ
വിവരം അറിയിക്കേണ്ടതാണ്.

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.