കൊവിഡിനെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകൾ 2021 ജനുവരിയോടെ തുറക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 ജനുവരിയിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഒരു വർഷത്തോളം വിദ്യാലായാന്തരീക്ഷത്തിൽ നിന്ന് മാറി നിന്ന കുട്ടികൾ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നൂറു ദിവസത്തെ പ്രത്യേക കർമ പദ്ധതികൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂറ് ദിവസത്തിനുള്ളിൽ 250 പുതിയ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. 11,400 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സജ്ജീകരിക്കും. സർക്കാർ എയ്ഡഡ് കോളജുകളിൽ 150 പുതിയ കോഴ്‌സുകൾ ആരംഭിക്കും. 10 ഐടിഐകൾ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.