പടിഞ്ഞാറത്തറ പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലെ മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യനിരക്കില്‍ കുരുമുളക് തൈകള്‍ വിതരണം ചെയ്തു.വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായത്തിന്റെ ഭാഗമായിട്ടാണ് വാര്‍ഡ് വികസന സമിതി മുന്‍കൈയ്യെടുത്ത് തൈകളെത്തിച്ച് വിതരണം ചെയ്തത്.8500 ഓളം കുരുമുളക് കൂടകളാണ് കര്‍ഷകര്‍ക്കെത്തിച്ചു നല്‍കിയത്.തൈകളുടെ വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പി.ജി സജേഷ് നിര്‍വ്വഹിച്ചു.സിന്ധു പുറത്തൂട്ട് ജിജി ജോസഫ്,നിദ മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ടെൻഡർ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച