സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറും. കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 ബെഡുള്ള കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്.ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. സര്‍ക്കാരിനു വേണ്ടി ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡിയില്‍ നിന്നും കൊവിഡ് ആശുപത്രിയുടെ താക്കോല്‍ ഏറ്റുവാങ്ങുക. ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 5 മാസം കൊണ്ടാണ് കൊവിഡ് ആശുപത്രി പൂര്‍ണ സജ്ജമാകുന്നത്.
തുടക്കത്തില്‍ കോവിഡ് ആശുപത്രിയായാണ് പ്രവർത്തനമാരംഭിക്കുക. അതിന് ശേഷം ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് തിരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ആന്റണി പി.എല്‍ പറഞ്ഞു.

തിരുവനന്തപുരത്തെയും കൊല്ലത്തെയും അലർട്ടുകളിൽ മാറ്റം, മഴ മുന്നറിയിപ്പ് പുതുക്കി; 9 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ ജാഗ്രത നിർദ്ദേശം പുതുക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് മാറ്റി മഞ്ഞ അലർട്ട് ആക്കിയിട്ടുണ്ട്. രണ്ട് ജില്ലകളിലും ശക്തമായ