സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വിവിധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. സെപ്തംബര്‍ 11 ന് ഫാം ലൈസന്‍സിങ്, 13 ന് ഓമന മൃഗങ്ങളുടെ പരിപാലനം, 15 ന് ശാസ്ത്രീയമായ പശു പരിപാലനം, 16 ന് ശാസ്ത്രീയമായ പന്നി വളര്‍ത്തല്‍, 17 ന് ഫാം ജൈവ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കുന്ന കര്‍ഷകര്‍ 9188522710 എന്ന മൊബൈല്‍ നമ്പറില്‍ വാട്സ് ആപ്പ് സന്ദേശം അയച്ചു രജിസ്റ്റര്‍ ചെയ്യണം.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785