ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് വേണമെങ്കിൽ സ്കൂളിലെത്തി അധ്യാപകരിൽനിന്ന് മാർഗനിർദേശം തേടാമെന്ന് അൺലോക് അഞ്ച് നിർദേശങ്ങളിൽ പറഞ്ഞിരുന്നു. കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളാണ് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്.കുട്ടികളെ സ്കൂളിലേക്കു വിളിച്ചുവരുത്താനാവില്ല. താത്പര്യമുള്ള കുട്ടികൾക്ക് രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയോടെ സ്കൂളിൽ പോകാം. നോട്ട്ബുക്ക്, പേന, വെള്ളക്കുപ്പി തുടങ്ങിയവ വിദ്യാർഥികൾക്കിടയിൽ പങ്കിടുന്നത് അനുവദിക്കാതിരിക്കുക, കായിക പരിപാടികൾ നിരോധിക്കുക, ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുക, ഇരിപ്പിടങ്ങൾ തമ്മിൽ ആറടി ദൂരം പാലിക്കുക, കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കുക, രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം പ്രവേശിപ്പിക്കുക, കാലാവസ്ഥ അനുകൂലമെങ്കിൽ അധ്യാപകരും കുട്ടികളും തമ്മിൽ തുറസ്സായ സ്ഥലങ്ങളിൽ സംവദിക്കുക, അധ്യാപകരും അനധ്യാപകരുമുൾപ്പെടെ 50 ശതമാനം ജീവനക്കാർ മാത്രം സ്കൂളിൽ ഹാജരാകുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുകയാണെങ്കിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം സ്വീകരിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785