ഗോത്രവിഭാഗം വിദ്യാർഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിച്ചു

ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററും വയനാട് ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് ഗോത്രവിഭാഗം വിദ്യാർഥികൾക്കു വേണ്ടി ചിത്രരചന മത്സരം നടത്തി.കൽപ്പറ്റ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ
വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
ജില്ലയിലെ വിവിധ ലൈബ്രറികൾ, സ്കൂളുകൾ എന്നിവയിൽ നിന്നായി ഇരുപതോളം ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികളാണ് ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തത്. ഗോത്ര വിഭാഗത്തിൻ്റെ തനത് കലകളുടെ നേര്‍ കാഴ്ചകളും, കോവിഡ് കാലത്തെ അതിജീവന കാഴ്ച്ചകളും പ്രതിഫലിപ്പിച്ചു കൊണ്ടായിരുന്നു കുട്ടികളുടെ ചിത്രരചന. ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ കലാ വാസനകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചത്. വരുംവർഷങ്ങളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഉപഹാ രവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ വിതരണം ചെയ്തു. ഗംഗാധരൻ മാസ്റ്റർ, ശിവരാമൻ പാട്ടത്ത്, എം. സദാനന്ദൻ, വിശാലാക്ഷി പ്രഭാകരൻ, സി. എം. സുമേഷ് എന്നിവർ നേതൃത്വം നൽകി.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785

അധ്യാപക നിയമനം

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍)/ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രവര്‍ത്തിപരിചയം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താംക്ലാസാണ്

മെഡിക്കല്‍ ഓഫീസര്‍നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി. എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍. എസ്)അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഓഗസ്റ്റ് ഏഴ്

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *