കഥ, തിരക്കഥ, സംഭാഷണം എന്നിവ അജയ് പനമരം നിർവ്വഹിച്ച പാലന്റെ ശീലക്കുട
സിനിമയുടെ ടീസർ പുറത്തിറങ്ങി.ചലച്ചിത്ര സംവിധായിക ലീല സന്തോഷ് അവരുടെ ഫേസ്ബുക് പേജിലൂടെയാണ് ട്രൈലർ റിലീസ് ചെയ്തത്.ഈ നൂറ്റാണ്ടിലും ആദിവാസി ജീവിതം ചൂഷണത്തിന്റെ കഥ പറയേണ്ടി വരുന്നു എന്നുള്ള കാര്യം യാഥാർഥ്യമാണന്ന് സംവിധായകൻ അജയ് പനമരം പറഞ്ഞു. നായകനായ അപ്പൂപ്പൻ പേരമകൾക്ക് മഴ നനയാതെ സ്കൂളിൽ പോകാൻ ഒരു പുള്ളികുട വാങ്ങി. അതു മറ്റൊരാൾ തന്റേതെന്ന് സ്ഥാപിച്ചെടുക്കുന്ന ചൂഷണം. കാലങ്ങളായി അനുഭവിക്കുന്നതും, തുടരുന്നതുമായ പലവിധ ചൂഷണങ്ങൾ ഒരു കുടയിലൂടെ സംവിധായകൻ വരച്ചു കാട്ടാൻ ശ്രമിക്കുന്നു. ലൈറ്റ് ഹൗസ് മീഡിയയാണ് നിർമ്മാണം.
സഹ നിർമാണം രാമൻ എള്ളുമന്ദവും, ക്യാമറ ചെയ്തത് ജോൺ ജെസ്ലിനും, എഡിറ്റർ രാഹുൽ ബെന്നിയും
ചീഫ് അസ്സോസിയേറ്റ് റോബിൻ വർഗീസും
മ്യൂസിക് ഷനൂജുമാണ് ചെയ്തത്. പിആർഒ നന്ദു കൃഷ്ണ എന്നിവരാണ് അണിയറ പ്രവർത്തകർ.
ഗദ്ദിക കലാകാരനായിരുന്ന പരേതനായ പികെ. കരിയൻ, അശ്വതി ,സബിത മേപ്പാടി ,അജിത്കുമാർ ,സുകുമാരൻ ,ബ്രൈറ്റ്
എന്നിവരായിരുന്നു
അഭിനേതാക്കൾ. റിലീസിന് മുന്നേ പാലന്റെ ശീലക്കുട
സിനിമ ഇന്റർനാഷണൽ ചലചിത്രോത്സവങ്ങളിലേക്ക് എൻട്രി അയച്ചു കഴിഞ്ഞു.