വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷത്തിനെ കഴിയൂ:എം.പി എം.വി ശ്രേയാംസ്‌കുമാര്‍

കല്‍പ്പറ്റ:വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെ കഴിയുവെന്ന് നിയുക്ത രാജ്യസഭാ എം.പി എം.വി ശ്രേയാംസ്‌കുമാര്‍. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകാരാന്‍ തന്റെ എം.പി സ്ഥാനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രേയാംസ്‌കുമാര്‍. ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വര്‍ഗീയതക്കെതിരെ ശക്തമായ നിലപടാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. തങ്ങളുടെ പ്രവര്‍ത്തകര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിയുമെന്ന് എ.കെ ആന്റണിക്ക് പോലും തുറന്ന് പറയേണ്ടിവന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം കര്‍ഷകന്റെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. അതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം രണ്ട് ഭാഷകളില്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. മുഴുവന്‍ പ്രാദേശിക ഭാഷകളിലും ഇറക്കണം. മനുഷ്യന്റെ മൗലീക അവകാശമായ വായു, വെള്ളം ഭൂമി എന്നിവ സംരക്ഷിച്ചു വേണം പുതിയ നയങ്ങള്‍ ആവിഷ്‌കരിക്കാനെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ട ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ വരുന്നതിനെ സ്വാഗതം ചെയ്യും. ജനതാദള്‍ എസ് ലയനവിഷയം അടഞ്ഞ അധ്യായമല്ലെന്നും എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് കൂടിയായ ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. വയനാട് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതം പറഞ്ഞ ചടങ്ങില്‍ രതീഷ് വാസുദേവന്‍ നന്ദി പറഞ്ഞു.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.