തിരുനെല്ലി:തൊഴിലുറപ്പ് പണി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന 23 കാരിയായ യുവതിയെ റോഡില്‍ തടഞ്ഞു വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ട് നരിക്കല്ല് പി.വി.എസ് എസ്‌റ്റേറ്റിന് സമീപം വെച്ചായിരുന്നു സംഭവം
തോല്‍പ്പെട്ടി വെള്ളറ കോളനിയിലെ ചന്തബാബു എന്ന ബാബു (23) വിനെതിരെയാണ് ബലാത്സംഗ ശ്രമത്തിന് കേസെടുത്തത്.
റോഡിലൂടെ നടന്നു വരികയായിരുന്ന തന്നെ
പിന്‍തുടര്‍ന്ന യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കയറിപിടിക്കുകയായിരുന്നു.യുവതി കുതറിയോടിയതിനാല്‍ രക്ഷപെട്ടു. കൈയ്ക്കും മുഖത്തിനും പരിക്കേറ്റു.നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവാവ് കാട്ടിലെക്ക് ഓടി രക്ഷപ്പെട്ടു.
ബാബുവിനെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചു

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






