മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് വാഹനത്തിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 8100 പാക്കറ്റ് ഹാൻസ് പിടികൂടി.സംഭവത്തിൽ മലപ്പുറം മഞ്ചേരി പൊന്നാം കടവിൽ യാസർ(35),പാറക്കൽ റഹിം(31) എന്നിവരുടെ പേരിൽ കോട്പ്പ കേസെടുത്തു. തൊണ്ടിമുതലുകളും വാഹനവും സുൽത്താൻ ബത്തേരി പോലീസിന് തുടർ നടപടികൾക്കായി കൈമാറി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദ്,എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ് കുമാർ,പ്രിവന്റീവ് ഓഫീസർ പി.പി ശിവൻ, സിവിൽ എക്സൈസ് ഓഫീസർ ബിനുമോൻ എ.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






