കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിനെ കോവിഡ് സ്ഥിരീകരിച്ചു. പ്രസവം കഴിഞ്ഞു ചികിത്സയിലായിരുന്ന കാക്കവയൽ സ്വദേശിനിയായ യുവതിക്കും കോവിഡ്. ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനിയാണ് കോവിഡ് സ്വീകരിച്ച നഴ്സ്. ഇതേതുടർന്ന് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്ക് ഇന്നലെ അടച്ചെങ്കിലും അണുവിമുക്തമാക്കിയ ശേഷം ഇന്ന് തുറന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






