മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമായി
53.60 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര
സര്‍ക്കാര്‍ പിന്‍മാറണമെന്ന് കല്‍പ്പറ്റ ഫൊറോന വൈദികസമിതി അടിയന്തരയോഗം ആവശ്യപ്പെട്ടു.മനുഷ്യജീവിതം
അസഹ്യമാക്കുംവിധം വയനാട്ടില്‍ വര്‍ധിക്കുന്ന വന്യമൃഗശല്യത്തിനു പരിഹാരം കാണാനുള്ള ഭരണഘടനാപരമായ
ഉത്തരവാദിത്തത്തിൽ നിന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറിയാല്‍ ശക്തമായ പ്രക്ഷോഭത്തിനു ജനങ്ങള്‍
നിര്‍ബന്ധിതരാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. വയനാടിനെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള
ശിപാര്‍ശയും പരിസ്ഥിതി മാന്ത്രാലയത്തിന്‍റെ പരിഗണനയിലുള്ള സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും സ്വയം
കുടിയിറങ്ങേഗതികേടിലാണ്. പന്നി,കുരങ്ങ്,മൈല്‍ തുടങ്ങിയ വന്യജീവികള്‍ ജില്ലയില്‍
കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയുടെ വിളനാശമാണ് ഇവ വരുത്തുന്നത്.
1972ലെ വന്യജീവി സംരക്ഷണ നിയമം വകുപ്പ് 62 പ്രകാരം ഈയിനം വന്യജീവികളെ ക്ഷുദ്രജീവികളായി
പ്രഖ്യാപിക്കാനും എണ്ണപ്പെരുപ്പം നിയന്ത്രിക്കാനും
സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കര്‍ഷകര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനു ഫൊറോന കൗണ്‍സില്‍ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്
കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം