ഇനി മൂക്കറ്റം മദ്യപിക്കാൻ സാധിക്കില്ല;വിൽപ്പനയിൽ നിയന്ത്രണമേർപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷന്റെ ഉത്തരവ് പുറത്തിറങ്ങി. ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍.

സംസ്ഥാനത്ത് ഇനി മുതല്‍ മദ്യ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് നടപ്പാക്കാനായി വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടോക്കണുകളും മദ്യവില്‍പ്പനയും തമ്മില്‍ വലിയ അന്തരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

മദ്യകമ്പനികള്‍ വിതരണം കുറച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ നിയന്ത്രണമെന്നാണ് സൂചന. വില ഉയര്‍ത്തി നല്‍കണമെന്ന കമ്ബനികളുടെ ആവശ്യം പരിഗണിക്കാതായതോടെയാണ് സംസ്ഥാനത്തേക്കുള്ള മദ്യവിതരണത്തിന്റെ ഏതാണ്ട് 70 ശതമാനത്തോളം കുറച്ചത്.

ജനുവരിയില്‍ നടക്കേണ്ട ടെന്‍ഡര്‍ നടപടികള്‍ ജൂലായിലാണ് നടന്നത്. വന്‍തുക ഫീസ് കെട്ടിവച്ച്‌ കമ്ബനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതോടെ പുതിയ കമ്ബനികള്‍ക്ക് മദ്യവിതരണത്തിനുള്ള അവസരവും ഇല്ലാതാവുകയായിരുന്നു.

അതേസമയം പുതിയ ഉത്തരവ് മദ്യവില്‍പ്പനയെ സാരമായി ബാധിക്കുമെന്ന ആക്ഷേപമുണ്ട്. ടോക്കണിന് ആനുപാതികമായി മദ്യം എടുത്താല്‍ വില്‍പ്പനാശാലയിലെ സ്‌റ്റോക്ക് കുറയും. മാത്രമല്ല ചുരുക്കം ബ്രാന്‍ഡുകള്‍ മാത്രമാണ് ഔട്ട്‌ലെറ്റുകളിലെത്തുക. ആവശ്യക്കാര്‍ക്ക് പ്രിയമുള്ള ബ്രാന്‍ഡുകള്‍ വാങ്ങുന്നതിന് ഇത് തടസമാകും. ഔട്ട്‌ലെറ്റിലുള്ള ബ്രാന്‍ഡ് വാങ്ങാന്‍ ആവശ്യക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും സെപ്റ്റംബർ 20 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ

മൾട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും അഭികാമ്യം. സെപ്റ്റംബര്‍ പത്ത് രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *