ഒരു ഏക്കർ തരിശ് ഭൂമിയിൽ പടിഞ്ഞാറത്തറ പതിനാലാം വാർഡ് സിപിഎം കപ്പുണ്ടിക്കൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കപ്പ കൃഷി,
പച്ചക്കറി കൃഷി,പുൽകൃഷി
എന്നിവ ആരംഭിച്ചു.പടിഞ്ഞാറത്തറ ലോക്കൽ സെക്രട്ടറി
പ്രദീപൻ മാസ്റ്റർ,ബ്രാഞ്ച് സെക്രട്ടറി ബേബി,പട്ടാമ്പി മുസ്തഫ എന്നിവർ നേതൃത്വം നൽകി.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ