ജില്ലയിലെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ കാര്‍ഷിക വളം നല്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. വളം നല്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കൃഷി മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.