കേരള സംസ്ഥാന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ് നിര്‍വ്വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ. സെലീനാ ബീവി ,വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം