കൽപ്പറ്റ: ജീവനക്കാരുടെ നിത്യജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കി കൊണ്ട് ശമ്പളവും മറ്റാനുകൂല്യങ്ങളും കവർന്നെടുക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റ് താലൂക്ക് ഓഫീസ്, സിവിൽ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തി. കളക്ടറേറ്റിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. അമ്പലവയൽ അർ.ആർ ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി.സത്യൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ ജില്ലാ ട്രഷറർ കെ.ടി.ഷാജി ഉദ്ഘാടനം ചെയ്തു.
സെറ്റോ കോഴിക്കോട് ജില്ല ചെയർമാൻ എൻ.പി. ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വി. മനോജ്, വി.ആർ ജയപ്രകാശ്, ടി അജിത്ത്കുമാർ, സുരേഷ് ബാബു, സി.ജി.ഷിബു, എം.ജി. അനിൽകുമാർ, എം.എ. ബൈജു, ഡെന്നിഷ് മാത്യു, പി.എച്ച് അഷ്റഫ്ഖാൻ, ബിന്ദുലേഖ സതീഷ്, കെ.എ ജോസ്, സിനീഷ് ജോസഫ്, പ്രശോഭ് കെ.ജി എന്നിവർ പ്രസംഗിച്ചു. ബിജു ജോസഫ്, അബ്ദുൾ ഗഫൂർ, വി.മുരളി, ശരത്ത് ശശിധരൻ, പ്രതീപ കെ.പി, ഷിബു ജസ്റ്റിൻ, പി.എൽ വർക്കി, സതീശൻ തുടങ്ങിയവർ നേത്യത്വം നൽകി.