കോവിഡ് പോസിറ്റീവാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാമുകിക്കൊപ്പം പോയ ഭർത്താവ് പിടിയിൽ

മുംബൈ: കൊവിഡ് ബാധിതനാണെന്നും ജീവന്‍ നഷ്ടപ്പെടുമെന്നും ഭാര്യയെും വീട്ടുകാരെയും പറഞ്ഞ് പറ്റിച്ച് കാമുകിയുമായി നാട് വിട്ട യുവാവിനെ പൊലീസ് പൊക്കി. നവി മുംബൈയിലാണ് സംഭവം. കഴിഞ്ഞ ജൂണ്‍ 24നാണ് നവി മുംബൈയില്‍ മുംബൈയിലെ ജെഎൻ‌പി‌ടിയിൽ സൂപ്പർവൈസർ ആയി ജോലി നോക്കുകയായിരുന്ന മനീഷ് മിശ്ര ഭാര്യയെ പറ്റിച്ച് കാമുകിയുമായി നാട് വിട്ടത്.

തനിക്ക് കൊറോണ പൊസിറ്റീവ് ആയെന്നും ജീവന്‍ തിരിച്ച് കിട്ടില്ലെന്നും ഭാര്യയെും വീട്ടുകാരെയും ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മനീഷ് നാട് വിടുകയായിരുന്നു. ഫോണ്‍ വന്ന ശേഷം പിറ്റേ ദിവസവും മനീഷ് നാട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷ് വീട്ടുകാരെ പറ്റിച്ച് മുങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. പരാതി കിട്ടിയതോടെ മിശ്രയെ കണ്ടെത്താൻ പോലീസ് ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിനുമുമ്പ് അവസാനമായി ഉപയോഗിച്ചത് വാശിയിലാണെണെന്ന് കണ്ടെത്തി. തുടര്‍ന്ന് അവിടെ നടത്തിയ അന്വേഷണത്തില്‍ മനീഷിന്‍റെ ബൈക്കും താക്കോലും ജോലിസ്ഥലത്തേക്ക് കൊണ്ടുപോയ ബാക്ക്പാക്കും ഹെൽമെറ്റും ലഭിച്ചു.

ആദ്യം അത്മഹത്യയാണെന്ന് കരുതി പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വാശി നദീതീരത്ത് പരിശോധന നടത്തി. എന്നാല്‍ മൃതദേഹം കണ്ടെത്താനായില്ല. മനീഷ് ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു, അതിനാൽ ഞങ്ങൾ അന്വേഷണം തുടര്‍ന്നു- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മനീഷിനായി മുംബൈയിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മനീഷിന്‍റെ ഫോട്ടോ മറ്റ് സംസ്ഥാനങ്ങളിലേക്കും നല്‍കി അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കവെയാണ് എയ്‌റോളിയിലെ ഒരു ചെക്ക് പോയിന്‍റിലെ സിസിടിവിയില്‍ മനീഷ് കുടുങ്ങി.

മനീഷ് ഒരു സ്ത്രീയോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത് മുംബൈ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് ധുമാൽ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനീഷ് മിശ്ര ഇൻഡോറിൽ കാമുകിയൊത്ത് താമസിക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മനീഷിനെ കയ്യോടെ പൊക്കി നവി മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.