ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട പ്രമാടത്ത് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിലായി. പ്രമാടം വൈക്കത്ത് വടക്കേതിൽ രാജേഷാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെ വീടിന്റെ മതിൽ ചാടിക്കടന്നാണ് രാജേഷ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ ദേഹത്തേക്ക് പെട്രോളൊഴിക്കുന്നത് കണ്ട് തടസ്സപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ അമ്മയുടെ ശരീരത്തിലും പെട്രൊൾ വീണു

തീ കൊഴുത്താൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് എത്തുകയും രാജേഷിന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിക്കളയുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ഇതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. രാജേഷ് വിവാഹിതനാണ്‌.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്

കണ്ണൂർ കല്യാട്ടെ 30 പവൻ മോഷണം പോയ വീട്ടിലെ മരുമകൾ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് അറസ്റ്റിൽ

കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പൊതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണം; ചാണ്ടി ഉമ്മൻ

കാരശ്ശേരി: പെതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിനു നൽകുന്ന ഡയാലിസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഒത്തൊരോണം,ഒരുമിച്ചൊരോണം

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ഓണാഘോഷം “ഒത്തൊരോണം,ഒരുമിച്ചൊരോണം” യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഓണസന്ദേശം നൽകി.വിവിധ

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.