വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിന്നിലെ ഇടതുഭാഗത്തെ ഒരു ടയറാണ് ഒന്‍പതാം വളവില്‍ നിന്നും ഊരിത്തെറിച്ചത്.ഇത് അറിയാതെ ബസ് 800 മീറ്ററോളം മുന്നോട്ടുപോയിരുന്നു തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
കോഴിക്കോട് ഡിപ്പോയുടെ ആര്‍.എന്‍.എ 499 നമ്പര്‍ ബസ്സിന്റെ ടയറാണ് ഊരി തെറിച്ചത്.
ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക