പടിഞ്ഞാറത്തറ:ബാണാസുരസാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് ഇപ്പോള്‍ 774.50 മീറ്ററില്‍ എത്തിയിരിക്കുകയാണ്.ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 775.00 മീറ്ററിന്റെ റെഡ് അലേര്‍ട്ട് ജലനിരപ്പ് ആയതിനാല്‍ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് റെഡ് അലേര്‍ട്ടായി ഉയര്‍ത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







