പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ലെ ആലക്കണ്ടി റോഡ് മുതല്‍ പുതിയ റോഡ്,ആറാം മൈല്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം, ഇ.എം.എസ് കോളനി ഉള്‍പ്പെടുന്ന പ്രദേശം മുതല്‍ ഒന്നാം വാര്‍ഡിലെ ഇടിയംവയല്‍ പാലം വരെ, മൂന്നാം വാര്‍ഡിലെ മരവയല്‍ കോളനി ഉള്‍പ്പെടുന്ന മരവയല്‍ പ്രദേശം പൂര്‍ണ്ണമായും,പൂതാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡും, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന്‍ 24 ല്‍പ്പെട്ട സുല്‍ത്താന്‍ ബത്തേരി ടൗണിലെ എസ് ഭാരത് വസ്ത്രാലയവും അതിന്റെ 100 മീറ്റര്‍ ചുറ്റളവിലുളള പ്രദേശവും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







